
പത്മാവതി എന്ന ചിത്രത്തിന്റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് തളളി. ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിര്‍പ്പുമായെത്തിയത്. എന്നാല്‍ ചിത്രത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളള ഉളളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് പത്മാവതി. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു.
Post Your Comments