ദുല്ഖര്‍ സല്‍മാനെ നായകനാക്കി നടന്‍ പ്രതാപ് പോത്തന്‍ ഒരു ചിത്രം ചെയ്യുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ ചിത്രം താന്‍ ഉപേക്ഷിച്ചതായി പ്രതാപ് പോത്തന്‍ വെളിപ്പെടുത്തി. ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചു. ആ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെദാത്തതാണ് കാരണം.” ഇഷ്ടപ്പെടാത്ത ഒരു ചിത്രം എങ്ങനെയാണ് ചിത്രീകരിക്കുക. അതുകൊണ്ടുതന്നെ ആ പ്രൊജക്ട് ഞാന്‍ വേണ്ടെന്ന് വച്ചു. സിനിമയ്ക്ക് പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഉണ്ടായിരുന്നു. അതൊക്കെ അസഹനീയമായപ്പോഴാണ് ആ പ്രൊജക്ടില്‍ നിന്നും പിന്മാറാന്‍ ഞാന്‍ തീരുമാനമെടുത്തത്. 20 വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത്”. ഒരു അഭിമുഖത്തില്‍ പ്രതാപ് പോത്തന്‍ പറഞ്ഞു
മനസ്സില്‍ തോന്നുന്നത് മുഖത്ത് നോക്കി പറയുക രീതിമൂലം വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. വ്യക്തിവിരോധത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ചാന്‍സ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമാ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .എന്നാല്‍ ജോലി ഇല്ലാതാക്കുക, പ്രൊജക്ട് തട്ടിക്കളയുക, ഇതൊക്കെ മലയാള സിനിമാ ലോകത്ത് മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.ശ്യാമപ്രസാദിന്റെ സിനിമയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments