CinemaComing SoonIndian CinemaLatest NewsMollywood

തിരുവിതാംകൂർ രാജവംശം : ചരിത്ര പുരുഷന്മാർ ഇനി വെള്ളിത്തിരയിൽ

നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ ജീവിതം ഇനി വെള്ളിത്തിരയിൽ.രണ്ടു ഭാഗങ്ങളായി ചരിത്രത്തെ ആവേശഭരിതമായ കാഴ്ചകളായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ കെ മധു .ആധുനിക തിരുവിതാംകൂറിന്റെ രാജശില്പിയും ലോകത്തിലെ ഏറ്റവും സമ്പന്നമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്ക്ഷേത്രത്തിന്റെ പുനർനിർമിതി നടത്തിയ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് ആദ്യ സിനിമ .ഒരു വൈദേശിക ശക്തിയോട് കടൽ യുദ്ധത്തിൽ ഏറ്റുമുട്ടി വിജയം വരിച്ച ആദ്യ ഏഷ്യൻ രാജാവായാണ് ചരിത്രം മാർത്താണ്ഡവർമ്മയെ വാഴ്ത്തുന്നത്.

രണ്ടാം ഭാഗത്തിന്റെ കാഴ്ച മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ധർമ്മരാജാവ് എന്ന് പുകൾപെറ്റ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിന്റെ ജീവിതകഥയാണ്.ധർമ്മരാജാവും ടിപ്പുസുൽത്താനും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ഒന്നാം ഭാഗമായ മാർത്താണ്ഡ വർമ്മയിൽ മാർത്താണ്ഡവർമ്മയായി വേഷമിടുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. താരവും ആയുള്ള കരാർ ഇതിനകം ആയിക്കഴിഞ്ഞു. ധർമ്മരാജയിൽ ധർമ്മരാജാവായി പരിഗണിക്കുന്നത് ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മറ്റൊരു താരത്തെയാണ്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇവരെക്കൂടാതെ മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാവും. ഒപ്പം ഹോളണ്ടിലെയും, യു.കെയിലെയും നടീനടൻമാരും ചിത്രത്തിൽ അണിനിരക്കും

shortlink

Related Articles

Post Your Comments


Back to top button