BollywoodLatest News

കിംഗ് ഖാന്‍റെ പിറന്നാൾ ആഘോഷത്തിനെത്തിയ മലയാളികളായ ഇരട്ട ആരാധകരുടെ വിശേഷങ്ങൾ

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിന്‍റെ ഒരു ജന്മദിനം കൂടെ കടന്നുപോയി.എന്നാൽ ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഷാരൂഖിന്‍റെ എവർഗ്രീൻഹിറ്റ് ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ’ വർഷങ്ങളായി, മുടക്കമില്ലാതെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ മറാത്തമന്ദിർ തിയേറ്ററിൽ വ്യത്യസ്തമായി ഒരു പിറന്നാൾ ആഘോഷം നടന്നു.തെരുവിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷണം പങ്കിട്ടുമായിരുന്നു ആഘോഷം.ഇതുമാത്രമല്ല കുട്ടികൾക്കായി സൗജന്യഷോയും തിയേറ്ററിൽ ഒരുക്കി.

എന്നാല്‍ കൗതുകകരമായ മറ്റൊരു സംഗതികൂടി ഇതിലുണ്ട്. മുബൈയില്‍ നടന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് മലയാളികളായ ഷാരൂഖിന്‍റെ ഇരട്ട ഫാൻസ്‌.ചിറയൻകീഴ് സ്വദേശികളായ എസ്. മുജീബ്, എസ്. സജീബ്. കേരളത്തിലെ ഏക അംഗീകൃത ഷാരൂഖ് ഫാന്‍സ് അസോസിയേഷനായ, എസ്‍.ആർ.കെ ഫാൻസ് സെൻറർ കേരള ഭാരവാഹിളാണ് ഇരുവരും. ഇരട്ടസഹോദരങ്ങൾ. സ്വയംഅഭിമാനമായി കരുതുന്ന ഇവർക്ക്. ഫാൻസ് അസോസിയേഷൻ എന്നത് കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയതിനും, രൂപംകൊടുത്തതിനും പിന്നിൽ പ്രവർത്തിച്ച ചിറയൻകീഴ് സ്വദേശി ‘ഡാൻസർ തമ്പി’യുടെ മക്കളാണിവർ.

നാട്ടിൽ പെയിൻറിങ് കോൺട്രാക്റ്റ് ജോലികൾ ചെയ്യുന്ന ഇരുവരും ഇതാദ്യമായല്ല, കിങ് ഖാന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് മുബൈയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.ഷാരൂഖിന്‍റെ അൻപതാം ജൻമദിനത്തിന് റസൂൽ പൂക്കുട്ടിയുമായി ചേർന്ന് തെരുവുകുട്ടികൾക്കായി ആഘോഷമൊരുക്കി. ദുൽഹനിയ ലേ ജായേംഗേ – ഹിസ്റ്റോറിക് ഡേ ആഘോഷിച്ചപ്പോഴും, ഈ കട്ട ഇരട്ടഫാൻസ് മുംബൈയിൽവന്നുപോയി. ഇത്തവണ ഇരുനൂറോളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.ഇനി കേരളത്തിലും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനാണ് ഈ ഷാരൂഖ് ഇരട്ട ആരാധകരുടെ ഉദ്ദേശം.

shortlink

Related Articles

Post Your Comments


Back to top button