CinemaKollywoodNEWS

‘യന്തിരന്‍ 2.0’യിലെ ആ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് കമല്‍ ഹാസനെ

രജനീകാന്ത്‌ എന്ന സൂപ്പര്‍ താരത്തെ കൂടാതെ ശങ്കറിന്റെ യന്തിരന്‍ 2.0വില്‍ മറ്റൊരു സൂപ്പര്‍ താരം അക്ഷയ് കുമാറും സുപ്രധാന ഒരു കഥാപാത്രമായി രംഗത്ത് വരുന്നുണ്ട്. രണ്ടു സൂപ്പര്‍ താരങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ ഒരേസമയം ഒന്നിച്ച് ഏറ്റുമുട്ടുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. പ്രതിനായക വേഷത്തിലെത്തുന്ന അക്ഷയ് കുമാറിന്റെ ചിത്രത്തിലെ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയല്ല അവതരിപ്പിക്കുന്നതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഡോക്ടര്‍ റിച്ചാര്‍ഡ്’ എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്, ഇതൊരു നെഗറ്റിവ് കഥാപാത്രമല്ല, താരത്തിന്റെ ലുക്ക് കണ്ടാണ്‌ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതെന്നും ഇവര്‍ പറയുന്നു, അക്ഷക് കുമാറിന്റെ റോളിലേക്കായി അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചത് കമല്‍ ഹാസനെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button