
കേരളപ്പിറവി ദിനത്തിലാണ് മമ്മൂട്ടി നായകനാകുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആരാധകരെ ആവേശഭരിതരാക്കുന്നതായിരുന്നു പ്രഖ്യാപനം. മമ്മൂട്ടി ആരാധകരെ മാത്രമല്ല മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാനേയും ആവശത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന കുഞ്ഞാലി മരക്കാര്‍ നാല് എന്ന് ചിത്രം അതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെ നിര്‍മാതാവായ ഷാജി നടേശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്ത് ആകാംഷ പ്രകടിപ്പിച്ചിരിക്കുന്നത്.സന്തോഷ് ശിവന്‍ എന്ന വിഖ്യാത ക്യാമറമാന്‍ വീണ്ടും മലയാളത്തില്‍ സംവിധായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
Post Your Comments