മലയാളത്തിന്റെ അതുല്യനടന് നെടുമുടി വേണു ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത് ആഴമേറിയ കഥാപാത്രങ്ങളിലൂടെയായിരുന്നു. ന്യൂജെന്‍ സിനിമകളുടെ ഒഴുക്കിനിടയിലും നെടുമുടിക്ക് ചെയ്യാനായി ഒട്ടേറെ കഥാപാത്രങ്ങള്‍ കാത്തുനിന്നു, ഇതാ വീണ്ടും ഒരു വ്യത്യസ്ത വേഷം അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടാന്‍ ഒരുങ്ങുകയാണ് നെടുമുടി വേണു. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം’ എന്ന ചിത്രത്തില്‍ ദൈവമായി അഭിനയിച്ചു കൊണ്ടാണ് നെടുമുടി വേണു പ്രേക്ഷകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുന്നത്. ജനങ്ങളുടെ വിഷമതകള്‍ക്കൊപ്പം നില്ക്കാന്, അവരുടെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍ ഭൂമിയില്‍ അവതരിച്ച ദൈവ കഥാപാത്രമായാണ് നെടുമുടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈരാറ്റു പേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ദൈവമേ കൈ തൊഴാം’ എന്ന ചിത്രത്തിലെ ഹീറോ ജയറാം ആണ്. അനുശ്രീ നായികയാകുന്ന ചിത്രത്തില്‍ ശ്രീനിവാസനും മുഖ്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. സഖറിയ തോമസ്, ആല്വിന് ആന്റണി, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments