BollywoodIndian CinemaLatest News

ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ബോളിവുഡ് നടി

ലോവര്‍ മാന്‍ഹാട്ടനില്‍ തിരക്കേറിയ ചേംബേഴ്‌സ് ആന്‍ഡ് വെസ്റ്റ് സ്ട്രീറ്റില്‍ ബൈക്കുകള്‍ സഞ്ചരിക്കുന്ന പാതയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറ്റിക്കൊണ്ട് ഒരു ഉസ്ബക്കിസ്താന്‍കാരന്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മുക്തരാവാത്തവരിൽ ഒരാൾ ബോളിവുഡിന്റെ സ്വന്തം പ്രിയങ്കയാണ്‌. പ്രിയങ്ക താമസിക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് ബ്ലോക്കുകള്‍ മാത്രം അകലെയാണ് ആക്രമണം നടന്നത്. 
പ്രിയങ്ക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് .

‘എന്റെ വീട്ടില്‍ നിന്ന് അഞ്ച് ബ്ലോക്ക് അകലെയാണ് ആക്രമണം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വണ്ടിയോടിച്ച് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. സൈറണുകളുടെ പേടിപ്പിക്കുന്ന ശബ്ദം ഈ ഭീകരണ നിമിഷങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു. ന്യൂയോര്‍ക്കിന് പണ്ടത്തേ പോലെ ഇതിനെയും അതിജീവിക്കാന്‍ കഴിയും. ഈ ദുരന്തം ബാധിച്ച എല്ലാവര്‍ക്കും എന്റെ അനുശോചനം’-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button