ചരിത്ര പുരുഷന്മാരുടെ ജീവിതം പലപ്പോഴും സിനിമയായിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണ്ണനായി മമ്മൂട്ടിയെയും പൃഥിരാജിനെയും നായകനാക്കി ഓരോ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതിനൊപ്പം തന്നെ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വമ്പന്‍ പ്രോജക്ട് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റേതാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്കു മുന്നില്‍ പുതിയ വാര്‍ത്ത. മോഹന്‍ലാലും കുഞ്ഞാലിമരയ്ക്കാര്‍ ആകുന്നു.
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – പ്രിയദര്ശന്. ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. ഒപ്പത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന ഒരു മാസ്സ് ചിത്രമാണ് പ്രിയന് ഒരുക്കുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍- പ്രിയദര്ശന് ടീം ചെയ്യാന്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പ്രൊജക്റ്റ്. കുഞ്ഞാലി മരിക്കാര്‍ എന്ന ചിത്രമാണെന്നും അഭ്യൂഹം. മോഹന്‍ലാല്‍ കുഞ്ഞാലി മറ്റയ്ക്കാര് ആയി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേ ഉള്ളുവെന്നും സൂചന. മൂണ്‍ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുക. ഈ വാര്‍ത്തകള്‍ സത്യമായാല്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ മലയാള സിനിമയില്‍ ഉണ്ടാകുമെന്ന് സാരം.
Post Your Comments