CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഭാവനയുടെ വിവാഹം മാറ്റിവെച്ചു? കാരണം..!

തെന്നിന്ത്യന്‍ താര സുന്ദരിയായി വിലസുന്ന മലയാളി നടി ഭാവനയുടെ വിവാഹം മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍. കന്നഡ താരം നവീനാണ് ഭാവനയുടെ വരന്‍. ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു ഇരു കുടുംബത്തിന്റേയും തീരുമാനം, എന്നാല്‍ വിവാഹം നടന്നില്ല. അതിനെ തുടര്‍ന്ന് കന്നഡ മാധ്യമങ്ങളിലാണ് ഭാവനയുടെ വിവാഹം മാറ്റിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഭാവനയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നു ചില സൂചനകള്‍. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ശക്തമായ കാരണങ്ങളില്‍ എന്തോ ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഭാവനയുടെ അച്ഛനും, നവീന്റെ അമ്മയും മരിച്ചിട്ട് അധികം നാള്‍ ആവാതിരുന്നതിനാല്‍ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍. വിവാഹം കന്നഡ ആചാര പ്രകാരം നടത്താനാണ് താത്പര്യമെന്ന് നവീന്റെ കുടുംബം അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button