കോടികള്‍ ഓഫര്‍ ചെയ്തിട്ടും നടി ആമി ജാക്സണ്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറി. പ്രതിഫലത്തില്‍ മാത്രം കണ്ണുവെച്ച് അഭിനയിക്കുന്ന നടിമാര്‍ക്കുള്ള തിരുത്താണ് ആമിയുടെ ഈ തീരുമാനം. ബോളിവുഡ് ചിത്രം ക്വീനിന്റെ കന്നഡ പതിപ്പില്‍ നിന്നാണ് ആമി ഒഴിവായത്. രജനീ കാന്ത് ചിത്രം യന്തിരന്‍ 2.0,ആണ് ചിത്രീകരണം പൂര്‍ത്തിയായ ആമിയുടെ ചിത്രം. ‘സൂപ്പര്‍ ഗേള്‍’ എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് ആമി അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്. . ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമല്ല ആമിക്ക് ലഭിച്ചതെന്നും അതിനാലാണ് ആമി ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും വാര്‍ത്തകളുണ്ട്.
Post Your Comments