എളിമയുടെ കാര്യത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ എന്നുമൊരു വിസ്മയമാണ്. സൂപ്പര്‍ താരത്തിന്റെ യാതൊരു തലക്കനവും ഇല്ലാതെയാണ് മോഹന്‍ലാല്‍ അഭിമുഖങ്ങളിലും, വേദികളിലുമൊക്കെ എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. മോഹന്‍ലാലിന്റെ വിനയം കുന്നോളമാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആശുപത്രിയില്‍ ഒപി ക്യൂവില്‍ നില്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
‘ഒടിയന്’ എന്ന സിനിമയ്ക്ക് വേണ്ടി ശാസ്ത്രീയ ചികിത്സയ്ക്ക് വിധേയനാകുന്ന മോഹന്‍ലാല്‍ ചെക്കപ്പിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ഹോസ്പ്പിറ്റലില്‍ എത്തിയത്. ചിത്രത്തിന് വേണ്ടി ശരീരം മെലിയുന്ന രൂപമാറ്റത്തിനാണ് മോഹന്‍ലാല്‍ പരിശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കാനെത്തുന്നത്.
Post Your Comments