GeneralNEWSTV Shows

അജു വര്‍ഗീസ് ഒരാളല്ല, രണ്ടു പേര്‍;അജുവിനായി ഡബ്ബ് ചെയ്യാന്‍ ആദര്‍ശ് റെഡി!

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ ഫ്ലോറില്‍ ആദര്‍ശ് എന്ന കലാകാരന്‍ എത്തിയപ്പോഴാണ് അനുകരണം ഒരു അത്ഭുതമായി പലര്‍ക്കും തോന്നിയത്, നടന്‍ അജു വര്‍ഗീസിന്റെ ശബ്ദം ആദര്‍ശ് അനുകരിക്കുന്നത് കേട്ടാല്‍ ആരുമൊന്നു അമ്പരന്നു പോകും. കോമഡി ഉത്സവത്തിന്‍റെ 65-ആം എപ്പിസോഡില്‍ ആദര്‍ശ് അജുവിനെ അനുകരിച്ചത് അജുവിനു മുന്നില്‍വച്ച് തന്നെയായിരുന്നു . മറ്റു മിമിക്രി ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്പോട്ട് ഡബ്ബിംഗ് ചെയ്തായിരുന്നു ആദര്‍ശ് സുകുമാരന്‍ എന്ന കലാകാരന്‍ അജുവിനെ ഞെട്ടിച്ചത്.

‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ ആജുവിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കി കൊണ്ടായിരുന്നു ആദര്‍ശിന്റെ വിസ്മയ പ്രകടനം. തന്റെ ശബ്ദം അതേ പോലെ മറ്റൊരാള്‍ ഇമിറ്റേറ്റ് ചെയ്യുന്നത് കേട്ട് അജു അമ്പര[പ്പോടെ ഇരുന്നു. ആദര്‍ശിന്റെ പ്രകടനം കണ്ടശേഷം അത്യാവശ്യ ഘട്ടങ്ങളില്‍ തനിക്കു വേണ്ടി ഡബ്ബ് ചെയ്യാനായി ആദര്‍ശിനെ വിളിക്കാം എന്നായിരുന്നു തന്റെ അപരനോട് അജു വര്‍ഗീസ്‌ തമാശ രൂപേണ പറഞ്ഞത്. നൂറോളം എപ്പിസോഡ് പിന്നിട്ടു ജൈത്രയാത്ര തുടരുന്ന ‘കോമഡി ഉത്സവം’ കേരളത്തിലെ നിരവധി മികച്ച മിമിക്രി കലകാരന്‍മാര്‍ക്കാണ് പെര്‍ഫോം ചെയ്യാനായി അവസരം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button