CinemaGeneralMollywoodNEWS

ഇങ്ങനെയുള്ള താരപുത്രന്മാര്‍ സിനിമയിലേക്ക് വരുമ്പോള്‍ ചില ഗുണങ്ങളുണ്ട്‌; മീര വാസുദേവന്‍

‘തന്മാത്ര’ എന്ന സിനിമയിലൂടെ മോഹന്‍ലാലിന്‍റെ നായികയായി മലയാളത്തിലെത്തിയ മീര വാസുദേവന് പിന്നീടു മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. അതിനു ശേഷം തമിഴിലും തെലുങ്കിലും ചുവടുറപ്പിച്ച താരം ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’യെന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ഇമ്രാന്‍‍ എന്ന കഥാപാത്രം തന്നെ ഏറെ ആകര്‍ഷിച്ചെന്ന് മീര വാസുദേവന്‍ പറയുന്നു. സിനിമയിലെ മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടും അങ്ങനെയൊരു വേഷം ചെയ്യാന്‍ കാണിച്ച ദുല്‍ഖറിന്റെ ചങ്കൂറ്റത്തെ പ്രശംസിക്കണമെന്നും മീര അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ള താരപുത്രന്‍മാര്‍ മലയാള സിനിമയിലേക്ക് വരുമ്പോള്‍ പോസിറ്റീവായ ചിലതാണ് ലഭിക്കുന്നതെന്നും മീര പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീരയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button