CinemaFilm ArticlesGeneralLatest NewsMollywoodNEWSNostalgiaWOODs

ദിലീപിനും ഇന്ദ്രജിത്തിനും വേണ്ടി എഴുതിയ കഥയില്‍ നായകന്മാരായത് മോഹന്‍ലാലും മമ്മൂട്ടിയും

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ്‌ ട്വന്റി 20. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുവെന്നതും എല്ലാ നടി നടന്‍മാരും ചെറിയ വേഷത്തിലൂടെയാണെങ്കിലും കടന്നുവന്നുവെന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. അതിലൂടെ മലയാള സിനിമയുടെ ചരിത്രമായി മാറിയ ചിത്രമാണ് ട്വന്റി 20. എന്നാല്‍ ഈ ചിത്രത്തിന്റെ കഥ ദിലീപിനും ഇന്ദ്രജിത്തിനും വേണ്ടി എഴുതിയതായിരുന്നു.

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജൂലൈ 4. ചിത്രത്തിന്‍റെ രചയിതാക്കള്‍ ഉദയ് കൃഷ്ണയും സിബി കെ തോമസുമായിരുന്നു. ജൂലൈ 4 നു വേണ്ടി ഇരുവരും ആദ്യം ഒരുക്കിയ കഥയാണ്‌ പിന്നീട് ട്വന്റി 20 ആയത്.

ദിലീപിനെയും ഇന്ദ്രജിത്തിനെയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഉദയ് കൃഷ്ണയും സിബി കെ തോമസും രചന നടത്തിയത്. എന്നാല്‍ ഈ കഥ ആദ്യം ദിലീപിനും ജോഷിക്കും ഇഷ്ടമായില്ല. ഒടുവില്‍ ജൂലൈ 4നു വേണ്ടി വേറൊരു തിരക്കഥ ഇരുവരും ചേര്‍ന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതീക്ഷയോടെ എത്തിയ ദിലീപ് ചിത്രം തിയറ്ററില്‍ വന്‍ പരാജയമായി. അതിനു ശേഷം ആദ്യം പറഞ്ഞ കഥ കുറച്ചു കൂടി വികസിപ്പിക്കാന്‍ ദിലീപ് ഉടയനോടും സിബിയോടും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മാസ് ലവലില്‍ മാറിയ ചിത്രത്തില്‍ ദിലീപിനും ഇന്ദ്രജിത്തിനും പകരം മമ്മൂട്ടിയും മോഹന്‍ലാലും എത്തി.

shortlink

Related Articles

Post Your Comments


Back to top button