‘അശ്വമേധം’ എന്ന ഗെയിം ഷോയിലൂടെ ശ്രദ്ധേയനായ ജി.എസ് പ്രദീപ് തന്റെ ജീവിതത്തിലെ ചില മോശം സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തത് തന്നെയാണ് എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്നു പ്രദീപ് പറയുന്നു. പലരും തന്നോട് പറഞ്ഞു ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞിരുന്നു. ”ജിഎസ് പ്രദീപ് മദ്യപിക്കുന്നുവെന്നത് ഞങ്ങള്‍ക്ക് ഒരു വിഷയമേ അല്ല അല്ലെങ്കില്‍ അതു ക്ഷമിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് പക്ഷേ അത്തരമൊരു പരിപാടിയില്‍ മുഖം കാണിച്ചത് തീരെ ശരിയായില്ല” എന്ന വിമര്‍ശനമാണ് അ പ്രോഗ്രാമിലൂടെ താന്‍ കേട്ടത്. എന്നാല്‍ അതു വലിയ ഒരു ചതി പറ്റിയതായിരുന്നുവെന്നു പ്രദീപ് വെളിപ്പെടുത്തുന്നു. ചാനലുകാര്‍ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പരിപാടി. 24 മണിക്കൂര്‍ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്തു എന്നതാണ് സത്യം.
ഇനി ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അന്ന് ഞാന്‍ ചിന്തിക്കണമായിരുന്നുവെന്നു ജി എസ് പ്രദീപ് പറയുന്നു. പോകില്ല എന്ന് തീരുമാനിക്കണമായിരുന്നു. അന്നത്തെ തന്റെ സാമ്പത്തിക ബാധ്യതകള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്ത പ്രതിഫലം പരിഹാരമാകുമെന്നതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായത്. പക്ഷേ പിന്നീട് അവര്‍ പറഞ്ഞ പേയ്മെന്റില്‍ പോലും പലപ്പോഴും പറ്റിക്കലുകളുണ്ടായിരുന്നു. അത് ഒരു തെറ്റായ ഏടായി കണ്ട് മറക്കാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും വീണ്ടും ഷോകളിലൂടെ സജീവമാകുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പ്രദീപ് പറയുന്നു.
Post Your Comments