സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. നടി ശോഭനയും മകളുമെന്ന പേരില്‍ ഒരു എഴുവയസ്സുകാരി കുഞ്ഞുമായുള്ള ശോഭനയുടെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം തെറ്റാണെന്ന് ശോഭനയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംവിധായകന് ബാലു കിരിയത്തിന്റെ കൊച്ചുമകളാണ് ശോഭനയ്ക്കൊപ്പമുള്ളതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ശോഭനയും ബാലു കിരിയത്തും ബന്ധുക്കളാണ്. ഒരു സ്വകാര്യചടങ്ങില്‍ ശോഭന എത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമെന്നാണ് അവരുടെ മകളെന്ന (അനന്ത നാരായണി) പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കുഞ്ഞിന്റെ ചോറൂണ് നടത്തിയതും അനന്തനാരായണി എന്ന് മകള്‍ക്ക് പേര് നല്കിയതെല്ലാം വാര്‍ത്തയായിരുന്നു. അതിനു ശേഷം മകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ആറുമാസത്തില്‍ കണ്ട കുട്ടി ഏഴുവയസുകാരിയായെന്ന് പറഞ്ഞാണ് ചിത്രം പ്രചരിച്ചത്.
Post Your Comments