
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഓണ്‍ലൈന്‍. ഫേസ് ബുക്ക് കുറിപ്പിലാണ് ദിലീപ് ഓണ്‍ലൈന്‍ ഇത് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജന് പ്രചരിപ്പിക്കുന്നതിനെതിരെയാണ് കുറിപ്പ്
ദിലീപ് ഓണ്‍ലൈന്‍ കുറിപ്പ്
തൊണ്ണൂറിൽപ്പരം തീയേറ്ററുകളിൽ തരംഗമായി മുന്നേറിക്കൊണ്ട് ഇരിക്കുമ്പോഴും സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ ആക്രമണം നേരിട്ട ചിത്രമെന്ന ഖ്യാതിയും നേടിയിരിക്കുകയാണ് രാമലീല. സിനിമയെ തകർക്കാൻ വളരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നത് വ്യക്തം, ഫേസ്ബുക്,യൂട്യുബ്, തുടങ്ങിയവയിൽ ദിനം പ്രതി സിനിമ അപ്ലോഡ് ചെയ്യപ്പെടുന്നത് ഒരുതരം പക പോക്കൽ നടപടി തന്നെയാണ്..
വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന സിനിമയെ തകർക്കുന്നത് ആ സിനിമ നേടാൻ പോകുന്ന നേട്ടങ്ങളെ മുന്നിൽ കണ്ട് മാത്രമല്ല, ദിലീപ് എന്ന നടന്റെ ജനസ്വീകാര്യത ശത്രു പക്ഷത്തെ പാടെ ഞെട്ടിച്ചതിന്റെ ഫലമായിട്ടു കൂടിയാണ്.. അമ്പത് കോടി ക്ലബ്ബിനടുത്തെത്തി നിൽക്കുന്ന ചിത്രത്തിന്റെ വ്യാജൻ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വീണ്ടും മറ്റ് ഐഡികളിൽ നിന്ന് ചിത്രത്തിന്റെ വ്യാജൻ പ്രചരിപ്പിക്കുന്നുണ്ട്.. ഇത് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെ അറിയിച്ചിട്ടുമുണ്ട്. ഇതിന്റെ ഫലമെന്നോണം ചിത്രത്തിന്റെ നിർമാതാവ് രാമലീല വ്യാജൻ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ്,
Post Your Comments