
പോണ് ലോകത്തെ സൂപ്പര്‍ താരമായ സണ്ണി ലിയോണിനു കേരളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. . സണ്ണി കൊച്ചിയിലെത്തിയതിന് പിന്നാലെ പോണ് ലോകത്തെ മറ്റൊരു സൂപ്പര്‍ താരം കൂടി കേരളത്തിലേക്ക് എത്തുകയാണ്.
പോണ് ലോകത്തെ പുതിയ തരംഗം മിയ ഖലീഫയാണ് മലയാളത്തിലേയ്ക്ക് എത്തുന്നത്. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്. അഡള്‍ട്ട് കോമഡി വിഭാഗത്തിലെത്തിയ ചങ്ക്സ് പ്രദര്‍ശനവിജയം നേടി. ഹണി റോസ്, ബാലു വര്‍ഗിസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ മിയക്കൊപ്പം മലയാളത്തിലേയും, ബോളിവുഡിലേയും പ്രമുഖ താരങ്ങളുമുണ്ടെന്നാണ് സൂചനകള്‍. ബാലു വര്‍ഗിസ് തന്നെയാകും നായകനെന്നും സൂചനകള്‍ വരുന്നു.
Post Your Comments