പത്മരാജന്റെ ഓര്‍മ്മ എന്ന ചെറുകഥയുടെ മനോഹര ആവിഷ്കാരമായിരുന്നു ബ്ലസ്സി ഒരുക്കിയ തന്മാത്ര. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാ വേഷത്തില്‍ എത്തിയ നടിയാണ് മീര വാസുദേവന്‍. രമേശന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ലേഖയായി മീര മികച്ച അഭിനയം കാഴ്ചവച്ചു . ആദ്യ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മ വേഷത്തില്‍ എത്തിയ മീര പിന്നീട് അല്‍പ്പ കാലം ആ ഇമേജിന്റെ തടവറയിലായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.
ടോണി ചിറ്റേട്ടു കുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവന്‍ തിരിച്ചെത്തുന്നത്. ഹരിശ്രീ അശോകന് നായകനാകുന്ന ചിത്രത്തില്‍ ജോയ്മാത്യു, ഇന്ദ്രന്‍സ്, അഞ്ജലി നായര്‍, ബിജു കുട്ടന്, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്‍ഷാദ് ബത്തേരിയുടേതാണ് തിരക്കഥ. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.
Post Your Comments