തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും അമലയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വേലയില്ല പട്ടതാരി എന്ന ചിത്രത്തിന് ശേഷം മാരി 2 വില്‍ കാജലിന് പകരം അമല നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തില്‍ നിന്നും അമല പുറത്തായതായി വാര്‍ത്ത.
ധനുഷ്-കാജല്‍ അഗര്‍വാള്‍ ജോഡി ഒന്നിച്ച ചിത്രമായിരുന്നു മാരി. തിയറ്ററില്‍ വന്‍ കോളിളക്കം സൃഷ്ടിക്കാതെ പോയ ചിത്രത്തില്‍ അനിരുദ്ധ് ഒരുക്കിയ പശ്ചാത്ത സംഗീതം തരംഗമായി മാറിയിരുന്നു. ധനുഷിന്റെ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. മാരിയുടെ ആദ്യ ഭാഗത്തിലെ നായികയായിരുന്ന കാജല്‍ അഗര്‍വാളിനെ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പ്രതിഫലമായി കാജല്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാജലിനെ മാറ്റുകയായിരുന്നു.
കാജലിന് പകരം അമല പോളിനെ നായികയാക്കന്‍ തീരുമാനമായി. എന്നാല്‍ അമല പോളും ധനുഷും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് കേട്ടിരുന്നു. അമല പോള്‍-എഎല്‍ വിജയ് വിവാഹ ബന്ധം തകര്‍ന്നതും ഈ സൗഹൃദം കാരണമാണെന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകളെ എല്ലാം തള്ളിക്കളഞ്ഞ അമല പോള്‍, ധനുഷ് തന്റെ നല്ല സുഹൃത്താണെന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച സൗഹൃദം മാത്രമാണ് ഈ ബന്ധമെന്ന് ഇരുവരും പറഞ്ഞിരുന്നുവെങ്കിലും മാരി 2ല്‍ അമല പോള്‍ നായികയാകുന്നതിനോട് ധനുഷിന്റെ ഭാര്യ ഐശ്വര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കൂടാതെ അമല പോള്‍ നായികയായി എത്തിയ വേലയില്ല പട്ടതാരിയുടെ രണ്ടാം ഭാഗം പരാജയമായിരുന്നു. അതും അമലയെ ഒഴിവാക്കാന്‍ ഒരു കാരണമാണ്.
Post Your Comments