Latest NewsMollywoodNEWS

‘ഞാൻ തളരില്ല, കാരണം അത്രയേറെ അനുഭവങ്ങളും ആത്മവിശ്വാസവും തന്നിട്ടുണ്ട് ‘ മഞ്ജു പറയുന്നു.

ലയാളികൾ ഏറെ സ്നേഹിക്കുന്ന നായികയാണ് മഞ്ജു വാര്യർ . മലയാളികൾ പ്രായഭേദമന്യേ താരത്തിനൊപ്പം എന്ത് കാര്യത്തിലും കൂടെ നിൽക്കാറുണ്ട്. ആരാധകരോട് മഞ്ജു താരത്തിന്‍റെ തലക്കനമില്ലാതെ പെരുമാറുന്നത് കൊണ്ടാവാം ഇങ്ങനെ.

മഞ്ജുവിന്‍റെ ജീവിത്തത്തിലും പല പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്.പൊതുവെ വ്യക്തി ജീവിതത്തിലെ ഒരു കാര്യവും താരം പുറത്തു പറയാറില്ല.എന്നാൽ തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ മഞ്ജു ചില കാര്യങ്ങൾ വെളിപ്പെടുത്തി.മാതാവിന് ക്യാൻസർ ബാധിച്ചതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.

”അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ പുറത്തു കാണിച്ചില്ല. അമ്മ തളരാന്‍ പാടില്ല. അന്നു രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അര്‍ബുദത്തെ നമ്മള്‍ ചെറുത്തു തോല്‍പിക്കും.’

ഇന്നിപ്പോള്‍ പതിനേഴു വര്‍ഷം കഴിഞ്ഞു. പഴയതിനേക്കാള്‍ ഊര്‍ജ്വസ്വലയാണ് അമ്മയിപ്പോള്‍. തിരുവാതിരകളിയിലും ആര്‍ട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാലു വര്‍ഷം മുന്‍പ് അച്ഛനു കാന്‍സര്‍ വന്നപ്പോഴും ഞങ്ങള്‍ പതറിയില്ല. നാളെ എനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ല. കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്ക്’’-മഞ്ജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button