ആരെന്ത് പറഞ്ഞാലും പ്രശ്നമാക്കാത്ത പ്രകൃതക്കാരിയാണ് നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന.എന്നാൽ ഒരു ചോദ്യത്തിൽ ദേവി ചന്ദന പതറിപ്പോയി.അവിടെ നിന്ന് വലിയൊരു മാറ്റമാണ് താരത്തിന് സംഭവിച്ചത്.
തടി കാരണം ഇതുവരെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല ,ഭർത്താവിനെ കണ്ടിട്ട് അനിയനാണോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെങ്കിലും അതൊന്നും വലിയ കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, ഒരുദിവസം ഒരാൾ ദേവിയേയും ഭർത്താവിനെയും കൂടെ കണ്ടപ്പോൾ ചോദിച്ചു കൂടെയുള്ളത് മകനാണോയെന്ന്.ആ ചോദ്യം ദേവിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അതോടെ തടി കുറയ്ക്കാൻ തീരുമാനിച്ചു.ഒന്നരവർഷം കൊണ്ട് കൃത്യമായി ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും കുറച്ചത് 20 കിലോ.
തടി കൂടുതലുള്ളപ്പോൾ നൃത്തം ചെയ്യാൻ പ്രയാസമുണ്ടായില്ല.എന്നാൽ ഈ ചോദ്യം ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായെന്ന് ദേവി പറഞ്ഞു.
Post Your Comments