CinemaGeneralMollywoodNEWSNostalgiaWOODs

‘അമ്മേ ഇങ്ങനെ കരയല്ലെ… ചിത്രയെ കെട്ടിപ്പിടിച്ച്‌ വാവ കരഞ്ഞു; വികാര നിര്‍ഭരമായ ഒരു കൂടിക്കാഴ്ച

മലയാളത്തിന്റെ വാനമ്പാടി ചിത്രയെ ഇഷ്ടപ്പെടാത്ത വ്യക്തികള്‍ ഉണ്ടാവില്ല. ഗായിക അഞ്ജു ജോസഫ് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. അഞ്ജു എന്ന അഞ്ജന അരുണും കെ.എസ്. ചിത്രയും തമ്മിലുള്ള വൈകാരിക നിമിഷങ്ങളാണ് ആ വീഡിയോയില്‍ ഉള്ളത്. അഞ്ജുവിന് അമ്മയാണ് ചിത്ര. ചിത്രയ്ക്ക് അഞ്ജു വാവയും. ഫോണിലൂടെ കേട്ട് പരിചയം മാത്രമുള്ള അമ്മയെ കാണാനാണ് കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥിയായ അഞ്ജു ചാനല്‍ ഷോയിലെത്തിയത്. എന്നാല്‍, അവിടെ കാത്തിരുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സര്‍പ്രൈസായിരുന്നു. കണ്ടുനിന്നവരെ മുഴുവന്‍ കണ്ണീരണിയിക്കുന്നതായിരുന്നു ആ അമ്മയുടെയും വാവയുടെ സമാഗമം. ഒരു സിനിമാരംഗത്തെ പോലും നിഷ്പ്രഭമാക്കുന്ന ഈ രംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വന്‍ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുകയാണ്.

നടക്കാന്‍ വിഷമമുള്ള അഞ്ജന ചിത്രയെ നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരമുള്ളതുകൊണ്ടാണ് ഷോയ്ക്കെത്തിയത്. എന്നാല്‍, തിരക്കുകള്‍ കാരണം ചിലപ്പോള്‍ ചിത്ര വന്നേക്കില്ലെന്ന് അവതാരക പറഞ്ഞതോടെ അഞ്ജുവിന്റെ മട്ട് മാറി. ചിത്ര വന്നില്ലെങ്കില്‍ താന്‍ എന്തു ചെയ്യുമെന്ന് സങ്കടത്തോടെ അഞ്ജന പറഞ്ഞുകൊണ്ടിരിക്കെ നാടകീയമായിട്ടായിരുന്നു പിന്നിലൂടെയുള്ള ചിത്രയുടെ വരവ്. തിരിഞ്ഞുനോക്കിയ അഞ്ജനയ്ക്ക് വിശ്വസിക്കാനായില്ല. അരികില്‍ അവളുടെ പ്രിയപ്പെട്ട അമ്മ. അവള്‍ വാവിട്ടു കരഞ്ഞുപോയി. അന്തംവിട്ടുനില്‍ക്കുന്ന ആരാധികയെ വന്നപാടെ ചിത്ര വാരിപ്പുണര്‍ന്നു. സന്തോഷം അടക്കാനാവാത്ത അഞ്ജന അമ്മേ എന്നു വിളിച്ച്‌ പിന്നെ ഏങ്ങിയേങ്ങി കരഞ്ഞു. ചിത്രയോട് എന്തെങ്കിലും പറയാന്‍ അവള്‍ക്ക് വാക്കുകള്‍ കിട്ടിയില്ല.
പാടുപെട്ട് എഴുന്നേല്‍ക്കാന്‍ പാടുപെട്ട അവളെ പിന്നെയും ചിത്ര നെഞ്ചോട് ചേര്‍ത്ത് പറഞ്ഞു: വേണ്ട, എഴുന്നേല്‍ക്കണ്ട. അവിടെ തന്നെ ഇരുന്നോ വാവേ.. വികാരനിര്‍ഭരമായ ഈ രംഗങ്ങള്‍ ഒന്ന് കട്ട് ചെയ്യാന്‍ ക്യാമറാമാനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു അഞ്ജന. അഞ്ജനയുടെ കരച്ചില്‍ കണ്ടതോടെ കെട്ടിപ്പിടിച്ച ചിത്രയ്ക്കും നിയന്ത്രണം വിട്ടു. അയ്യോ കരയരുതെ എന്നായി പിന്നെ. അമ്മ ചിരിച്ചിരിക്കാനാണ് ഞങ്ങള്‍ക്കെല്ലാം ആഗ്രഹം-തിരതല്ലുന്ന സന്തോഷവും സങ്കടവും ആശ്ചര്യവുമെല്ലാം അടക്കി അഞ്ജന പറഞ്ഞു.

ആരാധിക കുറച്ചു നേരത്തേയ്ക്ക് അരങ്ങൊഴിഞ്ഞതോടെ പിന്നെ അമ്മയും വാവയും മാത്രമായി അവിടെ. അമ്മയുടെ ആരോഗ്യം എങ്ങനെയുണ്ടെന്നായിരുന്നു അഞ്ജനയ്ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. കുഴപ്പമില്ലെന്ന് ചിത്രം പറഞ്ഞതോടെ ആരോഗ്യം സൂക്ഷിക്കണം എന്നായി ഉപദേശം. അമ്മയുടെ ആരോഗ്യം ശരിയല്ലെങ്കില്‍ വാവയ്ക്ക് പിന്നെ രാത്രി ഉറക്കം വരില്ല. ഞാന്‍ രാത്രി ഉറങ്ങാണ്ടിരുന്നിട്ടുണ്ട്-അഞ്ജന കരച്ചില്‍ അടക്കി ചിത്രയോട് പറഞ്ഞു.
താന്‍ അഞ്ജനയെ അഞ്ജന വാവേ എന്നാണ് വിളിക്കാറുള്ളതെന്നും ചിത്ര പറഞ്ഞു. ഇടയ്ക്ക് അഞ്ജന വാവേ എന്നു വിളിച്ച്‌ വാട്സാപ്പില്‍ അയച്ചു കൊടുക്കും-ചിത്ര പറഞ്ഞു.

സന്തോഷവും സങ്കടവും അടക്കാനാവാതെ പരസ്പരം കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും ഉമ്മവയ്ക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന്റെ രംഗങ്ങള്‍ എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന ചിത്ര തന്നെ പാടി അനശ്വരമാക്കിയ ഇളയരാജയുടെ ഈണവുമായി ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ കഴിഞ്ഞ വര്‍ഷം ചാനലിന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത് മുതല്‍ വന്‍ ഹിറ്റാണ്. ഗായിക അഞ്ജു ജോസഫ് ഇത് വീണ്ടും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതോടെ ഈ സമാഗമം വീണ്ടും വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button