ട്രാഫിക്, ത്രീ ഡോട്ട്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അഞ്ജന മേനോൻ.താരം അടുത്തിടെ ഒരു മലയാളം ചിത്രത്തിന്‍റെ ഒഡിഷനിൽ പങ്കെടുക്കാൻ പോയി. കൂടെ കൂട്ടിയത് അമ്മ നിർമല മേനോനെയാണ്.മകള്‍ക്ക് കൂട്ടുപോയി അമ്മയ്ക്ക് ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു.ഒടുവിൽ മകളുടെ നിർബന്ധത്തിന് വഴങ്ങി അമ്മയ്ക്ക് അഭിനയിക്കേണ്ടിവന്നു.
ഇതേക്കുറിച്ചു മകൾ പറഞ്ഞതിങ്ങനെ. എന്‍റെ കൂടെ ഓഡിഷന് വന്നതാണ് അമ്മ. അവിടെ ‘ബസ്മതി ബ്ലൂസ്’ എന്ന ഒരു ഇംഗ്ലീഷ് ചിത്രത്തിന്‍റെയും ഓഡിഷന്‍ നടക്കുന്നുണ്ടായിരുന്നു. ഒരു 40-45 വയസുള്ള സ്ത്രീകള്‍ക്കുള്ള ഓഡിഷനായിരുന്നു അത്. അമ്മയോട് ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഓഡിഷനില്‍ പങ്കെടുത്തിട്ടും നമുക്ക് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സെലക്ടായെന്ന് അവര്‍ വിളിച്ചുപറയുകയായിരുന്നു.
ഡാന്‍ ബാരണ്‍ എന്ന സംവിധായകന്‍റെ ആദ്യ ചിത്രമാണ് ബസ്മതി ബ്ലൂസ്. 2015ല്‍ മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ നേടിയ ബ്രീ ലാര്‍സണാണ് സിനിമയില്‍ പ്രധാന അവതരിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ നെല്‍വിത്ത് വിറ്റഴിക്കാന്‍ ഇന്ത്യയിലെത്തുന്ന ശാസ്ത്രജ്ഞയാണ് ബ്രീയുടെ ലിന്‍ഡ എന്ന കഥാപാത്രം. ലിന്‍ഡയുടെ ഭര്‍ത്താവിന്‍റെ അമ്മയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിര്‍മല അവതരിപ്പിക്കുന്നത്. ആലപ്പുഴയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ രംഗങ്ങളിലാണ് നിര്‍മല ഉള്ളത്.
Post Your Comments