മെര്‍സല്‍ ആഘോഷത്തിന്റെ ആവേശം തീരും മുന്‍പേ വില്ലനായി നാളെ അവന് അവതരിക്കുകയാണ്. മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് ടീമിന്റെ നാലാമത് ചിത്രം വില്ലന്‍ നാളെ കേരത്തിലെ 250-ഓളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോ കളിക്കുന്ന ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയാണ് വില്ലന്റെ ആഗമനം. ആക്ഷന്‍ മൂഡിലുള്ള ചിത്രം സംഘട്ടന രംഗങ്ങള്‍ക്കും മറ്റ് ടെക്നിക്കല്‍ വശങ്ങള്‍ക്കും കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്. റോക്ക് ലൈന്‍ വെങ്കിടേഷ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ കോളിവുഡ് സൂപ്പര്‍ താരം വിശാലും നായക തുല്യമായ കഥാപാത്രമായി ചിത്രത്തിലുണ്ട്. ഹന്‍സിക, ശ്രീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Post Your Comments