എന്തിരന് എന്ന സിനിമയുടെ വിജയത്തിന് ശേഷം ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. ബ്രഹ്മാണ്ഡചിത്രം 2.0യുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ രജനീകാന്ത് ദുബായിയിൽ എത്തി. ദുബായി ബുർജ് പാർക്കിലാണ് ചടങ്ങ് നടക്കുക.
രജനികാന്തും ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന സിനിമ 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ആമി ജാക്സനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 27 നടക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയിലാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇമാർ പ്രോപ്പർട്ടീസുമായി ചേർന്ന് ലൈക്ക പ്രൊഡക് ഷൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തന്റെ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ ആദ്യമായാണ് രജനി ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്നത്. കമൽഹാസനാണ് മുഖ്യ അതിഥി. 125 സിംഫണി മ്യൂസീഷ്യൻസുമായി ചേർന്നുള്ള ലൈവ് സ്റ്റേജ് ഷോ ആകും മുഖ്യ ആകർഷണം.
Post Your Comments