
പുസ്തകം ഇരിപ്പിടമാക്കിയുള്ള ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്നയുടെ പുതിയ ഫോട്ടോ ഷൂട്ട് വിവാദത്തിലേക്ക്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. സ്റ്റൂളില്‍ കാല് കയറ്റി വച്ച് കൊണ്ട് അടുക്കിവെച്ച പുസ്തകത്തിന് മേല്‍ അലസമായി ഇരിക്കുന്ന ട്വിങ്കിള്‍ ഖന്നയുടെ പ്രവര്‍ത്തി ദൗര്‍ഭാഗ്യകരമാണെന്നു പലരും അഭിപ്രായപ്പെടുന്നു, ഒരു കലാകാരിക്ക് എങ്ങനെ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ‘സംസ്കാരമില്ലായ്മ’ എന്ന തലക്കെട്ടാണ് ഈ ഫോട്ടോ ഷൂട്ടിനു ഏറ്റവും യോജിക്കുന്നതെന്നായിരുന്നു ചിലരുടെ പ്രതികരണം.
Post Your Comments