
മലയാള സിനിമ ലോകം ഐ. വി ശശി എന്ന അതുല്യ പ്രതിഭയുടെ വേർപാടിൽ പങ്കുചേരുമ്പോൾ അദ്ദേഹവുമായി പങ്കിട്ട നിമിഷങ്ങളെ ഓർക്കുകയാണ് പല സിനിമാ പ്രവർത്തകരും.ക്യാപ്റ്റൻ രാജു എന്ന നടനെ മലയാള സിനിമാലോകം അറിയുന്ന ഒരാളാക്കി മാറ്റിയത് ഐ.വി ശശി ആണെന്ന് ക്യപ്റ്റൻ രാജു പറയുന്നു.തന്നെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ ആവനാഴി അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു.
ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ടെക്നീഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ചില ഷോട്ട് എടുത്ത് കഴിയുമ്പോൾ അദ്ദേഹം തല ചൊറിയും. അപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആരോടും എതിര്‍വാക്ക് പറയുമായിരുന്നില്ല. നല്ലൊരു മനസ്സുള്ള മനുഷ്യന്‍.വലിയ മാസ് സിനിമകള്‍ അന്നത്തെക്കാലത്ത് അദ്ദേഹം എടുത്തിരുന്നു. അപാര ധൈര്യമുള്ള സംവിധായകന്‍. മലയാളസിനിമയ്ക്ക് ഇതുപോലെ മിടുക്കുള്ള സംവിധായകനെ ലഭിക്കില്ല. ഇന്നത്തെ വലിയ താരങ്ങളെല്ലാം അദ്ദേഹം വളര്‍ത്തിയെടുത്തവരാണ്.
Post Your Comments