മദ്രാസ് : സിനിമാ മേഖലയ്ക്കും രാഷ്ട്രീയ മേഖലയ്ക്കും ഒരുപോലെ പണിയുമായി മദ്രാസ് ഹൈക്കോടതി.ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ട് ഔട്ടുകള്‍ വയ്ക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതാണ് ഇരുകൂട്ടരേയും വെട്ടിലാക്കിയത്. ആറുമ്പാക്കം പ്രദേശവാസിയായ ത്രിലോക്ഷ്‌ന കുമാരി എന്ന സ്ത്രീയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ വിധി.
കട്ട് ഔട്ടുകൾ ഉയർത്തുക അതിൽ മാല ചാർത്തുക ,പാലഭിഷേകം നടത്തുക ഇതൊന്നും പാടില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.തമിഴ് നാട് രാഷ്‌ടീയത്തിന്‍റെയും ചലച്ചിത്ര മേഖലയുടെയും മുഖ മുദ്രയാണ് ഈ കട്ട് ഔട്ടുകൾ. ഹൈക്കോടതിയുടെ ഈ വിധി വരാനിരിക്കുന്ന സിനിമകളെ ബാധിക്കും എന്ന ആശങ്കയിലാണ് സിനിമാ മേഖലയും ആരാധകരും.
Post Your Comments