നാടോടി കാറ്റ് എന്ന സിനിമയിലെ ഒരുപാട് കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്ക്കുന്നവയാണ്. ദാസന്, വിജയന്, പവനായി, അനന്ദന് നമ്പ്യാര്‍ അങ്ങനെ വലിയ ഒരു നിര തന്നെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായിട്ടുണ്ട്. നാടോടി കാറ്റില്‍ മലയാളത്തിന്റെ പ്രിയ സംവിധായകന് ഐവി ശശിയും റിയല്‍ കഥാപാത്രമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സീമയും സ്വന്തം കഥാപാത്രമായി വേഷമിട്ടിരുന്നു.
ചിത്രത്തില്‍ തൊഴില്‍ രഹിതനായി നടക്കുന്ന വിജയന് സിനിമയില്‍ അഭിനയിക്കാന്‍ ഒരു മോഹം തോന്നുന്നതും അങ്ങനെ സംവിധായകന് ഐ.വി ശശിയുടെ വീട്ടിലെത്തുന്നതുമാണ് സന്ദര്‍ഭം.
വീട്ടിലെത്തി ബെല്ലടിച്ചതും കതക് തുറക്കുന്നത് സീമയാണ്. വിജയന് സീമയെ കണ്ടതും അന്ധാളിച്ചു നില്ക്കുന്നു. സീമയുടെ വലിയ ആരാധകനാണെന്നു അവകാശപ്പെടുന്ന വിജയന് താന്‍ ആരാധനയോടെ കണ്ട സീമയുടെ പല ചിത്രങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു. ഒടുവിലാണ് ആ ചോദ്യം വരുന്നത്. “ശശിയേട്ടന് എവിടെ?” സീമയുടെ മറുപടിയാണ് പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത്. “ശശിയേട്ടന് ഭരണിയിലാണ്”. നാടോടികാറ്റിലെ ആ നര്‍മ സംഭാഷണം ഇന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഭരണി സ്റ്റുഡിയോ എന്ന് പറയാതെ ഭരണി എന്ന് മുറിച്ചു പറയുന്നിടത്താണ് നര്‍മത്തിന്റെ മര്‍മ്മം പ്രേക്ഷകര്‍ക്ക് അനുഭവമാകുന്നത്. തുടര്‍ന്ന് ഐവി ശശിയുടെ സിനിമ സെറ്റിലേക്ക് ശ്രീനിവാസന് ചാന്‍സ് ചോദിക്കനായി പോകുന്നു. ലൊക്കേഷനില്‍ തലവേദന സൃഷ്ടിക്കുന്ന ശ്രീനിവാസനെ അവിടെ നിന്ന് ഔട്ടാക്കുന്നതും. പിന്നീടു നടക്കുന്ന രസകരമായ സംഭവങ്ങളും ഹ്യൂമര്‍ ടച്ചോടെ സത്യന് അന്തിക്കാട് അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments