സിനിമയിൽ നായികയാകാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കല വിജയൻ. നർത്തകിയെന്ന നിലയിലും നൃത്താധ്യാപിക എന്ന നിലയിലും കലാരംഗത്ത് സുപരിചിതയാണ് തൃപ്പൂണിത്തുറ സ്വദേശി കല .തന്റെ അറുപതാം വയസിൽ സിനിമയിൽ നായികയാകാൻ ഒരുങ്ങുകയാണ് കല ടീച്ചർ.ജോഷി മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ടീച്ചറുടെ സിനിമാ അരങ്ങേറ്റം.
കലാമണ്ഡലം കൃഷ്ണന് നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളാണ് പ്രശസ്ത നർത്തകി കല വിജയൻ.’കേരള സംഗീത അക്കാദമി പുരസ്ക്കാരമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അങ്ങ് ദൂരെ ദൂരെ ഒരു ദേശത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്.ഒരു അദ്ധ്യാപികയുടെ വേഷമാണ് കല ടീച്ചര്‍ക്ക്.ചിത്രത്തിൽ ഇന്ദ്രൻസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
Post Your Comments