
കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ മുതിര്‍ന്ന നിര്‍മ്മാതാവ് ആല്വിന് ആന്റണിക്കു പരുക്കേറ്റു. കൊച്ചി പള്ളുരുത്തിയിൽ റോസാപ്പൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം.ചിത്രത്തില്‍ ആല്വിന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു.
സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ഇടയിലാണ് അപകടം സംഭവിച്ചത്.കൈക്ക് പരുക്കേറ്റ ആല്‍വിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല.ഡാഡി കൂള്‍, ഓംശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. സംവിധായകന് അല്ഫോന് പുത്രന്റെ ഭാര്യാ പിതാവാണ് ആല്വിന്.
Post Your Comments