ഏതൊരു മേഖലയില്‍ എന്ന പോലെ സിനിമാ മേഖലയിലും ചൂഷണങ്ങള്‍ നിരവധിയാണ്. സിനിമയില്‍ അരങ്ങേറുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു ബോളിവുഡും ഹോളിവുഡും ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നു ആരോപണങ്ങളും വെളിപ്പെടുത്തലുകളും ശക്തമായി ഉയരുകയാണ്. പാര്‍വതി, പത്മപ്രിയ തുടങ്ങി നിരവധി താരങ്ങള്‍ മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അതിനെ ശരിവച്ചു കൊണ്ടു ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്ന ഐശ്വര്യ രാജേഷ് രംഗത്ത്. മലയാള സിനിമയില്‍ എത്തുന്ന നടിമാര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്ന് താരം വെളിപ്പെടുത്തുന്നു. തമിഴിനാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവര്‍ഡ് ജേതാവ് കൂടിയാണ് നടി ഐശ്വര്യ രാജേഷ്.
പലരും സിനിമ ഹിറ്റായി കഴിയുമ്പോള്‍ പ്രത്യുപകാരം ചെയ്യാന്‍ അവസരം നല്‍കാം എന്ന രീതിയില്‍ നടിമാരോടു പറയാറുണ്ട്. പ്രത്യുപകാരം എന്ന രീതിയില്‍ അവര്‍ ആവശ്യപ്പെടുന്നത് മറ്റു പലതുമാണ്. നല്ല വേഷവും കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും അതൊരു പീഡനമായി കണക്കാക്കാറില്ല. സിനിമയില്‍ അവസരം ചോദിച്ച് എത്തുന്ന നടിമാരേ ഉറക്കറിയിലേയ്ക്കു ക്ഷണിക്കുന്ന പതിവ് സിനിമലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതായാണ്. ഞാന്‍ ആദ്യമായി സിനിമരംഗത്ത് വന്നപ്പോള്‍ ഇതൊക്കെ കൂറെ അനുഭവിച്ചതാണ് എന്നും ഐശ്വര്യ പറയുന്നു. ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാര്‍ ഒന്നോര്‍ക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം.
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വന്നിട്ടുണ്ട്. അതേസമയം എന്നെ നായികയാവാന്‍ കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. എനിക്ക് ഇരുണ്ട നിറമാണ്, നായികമാര്‍ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലര്‍ത്തുന്നവരാണ് അങ്ങിനെ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് മുന്‍പില്‍ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവകരമായി എടുത്തത് എന്നും ഐശ്വര്യ പറയുന്നു.
Post Your Comments