ദിവസങ്ങൾ കഴിയുംതോറും വിജയ്‌യുടെ മെർസൽ എന്ന ചിത്രത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ രംഗത്തെത്തുകയാണ്.ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് ആണ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു എത്തിയിരിക്കുന്നത്.സെൻസർ ചെയ്യപ്പെട്ടതിനു ശേഷം റീലീസ് ചെയ്ത ഒരു ചിത്രത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശയപ്പെടാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ലെന്ന് സംഘടന ശക്തമായി പറയുന്നു.
ഒരിക്കൽ സി ബി എഫ് സി അംഗീകരിച്ച ഒരു ചിത്രത്തിന്റെ പകർപ്പവകാശം ചിത്രത്തിന്റെ നിർമ്മാതാവിനായിരിക്കുമെന്നും അത്തരമൊരു ചിത്രത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കുന്ന സംഭവത്തിൽ തങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണെന്നും സംഘടന പറയുന്നു.മാത്രമല്ല മെർസലിന്റെ വ്യാജപ്പകർപ്പ് നെറ്റിൽ കണ്ടിരുന്നു എന്ന് അവകാശപ്പെട്ട ബി ജെ പി നേതാവ് എച്. രാജയെ സംഘടന രൂക്ഷമായി വിമർശിച്ചു.
മെർസൽ എന്ന പുതിയ ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ടുവെന്ന് എച്. രാജ ഒരു ചാനൽ സംവാദത്തിൽ തുറന്നു പറഞ്ഞത് വിവാദമായിരുന്നു.ബി ജെ പി യുടെ ഒരു ദേശീയ എക്സിക്യൂട്ടീവ് അംഗം വ്യാജപ്പകർപ്പ് കണ്ടു എന്ന് അവകാശപ്പെട്ട സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും ഇത് തികച്ചും മോശപ്പെട്ട സംഭവമാണെന്നും ഇതിനെതിരെ ആന്റി പൈറസി ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംഘട പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സ്‌മൃതി ഇറാനിയ്ക്കും കത്തയച്ചു.
Post Your Comments