CinemaKollywoodLatest NewsMollywoodMovie GossipsTollywood

അങ്ങനെ വിളിക്കുന്നത് സായ് പല്ലവിക്ക് ഇഷ്ടമല്ല

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം മലർ മിസ് ആയിമാറിയ സായ് പല്ലവി ഇപ്പോൾ തിരക്കിലാണ് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.സായ് പല്ലവി അഭിനയിച്ച ഫിദയെന്ന കന്നട ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.സായ് പല്ലവിയെ ഒരു മലയാളി പെണ്‍കുട്ടി ആയിട്ടാണ് തെലുങ്കിലുള്ളവര്‍ കാണുന്നത്.സായ് അഭിനയിച്ച ആദ്യ രണ്ട് ചിത്രവും മലയാളമാണ് എന്നതാണ് ഇതിന്‍റെ കാരണം.

ചില തെലുങ്ക് മാധ്യമങ്ങളില്‍ സായ് പല്ലവി മലയാളി ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍, താരത്തിന് ‘മല്ലു ഗേള്‍’ എന്ന് കേള്‍ക്കുന്നത് അത്ര ഇഷ്ടമല്ല .താന്‍ മലയാളി അല്ലെന്നും കോയമ്പത്തൂരില്‍ ജനിച്ച്‌ വളര്‍ന്ന തനി തമിഴ്പെണ്‍കുട്ടി ആണെന്നും സായ് പല്ലവി പല അഭിമുഖങ്ങളിലും മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്.

shortlink

Related Articles

Post Your Comments


Back to top button