
ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് നായകനും നായികയുമാകുന്ന രീതി സിനിമാലോകത്ത് സാധാരണമാണ്.അത്തരത്തിൽ പളുങ്ക്, ഭ്രമരം തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ടോണി സിജിമോന്‍ നായക വേഷത്തിൽ എത്തുന്നതാണ് സിനിമാലോകത്തെ പുതിയ വാർത്ത .ടോണി ആദ്യമായി നായകനാകുന്ന ചിത്രമായ രാജാക്കൻമാരുടെ പുസ്തകത്തിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും.
ടോണി അഭിനയിച്ച വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിലും തരംഗമായിരിക്കുകയാണ്.ബാലതാരത്തിൽ നിന്ന് യുവനായകനിലേക്കുള്ള ടോണി സിജിമോന്‍റെ വരവാണ് ഈ ഗാനം.യൂട്യൂബിൽ വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിലെ ഗാനം 16 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.
മമ്മൂട്ടി ചിത്രമായ പളുങ്കിലെ ചെറുവേഷത്തിലൂടെയാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ടോണിയുടെ അരങ്ങേറ്റം.ഭ്രമരത്തിലും മായാവിയിലും പിന്നീട് അഭിനയിച്ചു.കോളേജ് പഠനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ടോണി.
മനീഷ് കുറുപ്പ് തന്നെ സംവിധാനം ചെയ്യുന്ന രാജാക്കൻമാരുടെ പുസ്തകത്തിൽ നായകനാകുന്ന ടോണിയ്ക്കൊപ്പം സഹോദരി ട്വിങ്കിളും ചിത്രത്തിലുണ്ട്.
Post Your Comments