CinemaGeneralMollywoodNEWSWOODs

ആ കഥാപാത്രം നിറത്തെയും രൂപത്തെയും അധിക്ഷേപിയ്ക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജുവാണി

എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയയായ താരമാണ് മഞ്ജുവാണി. ഷേര്‍ളി എന്ന കഥാപാത്രത്തിലൂടെ മഞ്ജു മികച്ച അഭിനയം കാഴ്ചവച്ചു. എന്നാല്‍ ആ വേഷം നിറത്തെയും രൂപത്തെയും അധിക്ഷേപിക്കുന്നുവന്നു വിമര്‍ശനം ഉന്നയര്‍ന്നു വന്നിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ്‌ താരം.

”ഞാന്‍ പെഴ്സനലി ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന ഒരാളല്ല. അതറിയാവുന്നവര്‍ അന്നു ചോദിച്ചു ആ സീനിലുള്ളത് എങ്ങനെയാണ് ഞാന്‍ വിത്ത്‌സ്റ്റാന്റ് ചെയ്തത് എന്ന്. പക്ഷെ ഞാന്‍ അവിടെ,ആ സീനില്‍ നില്‍ക്കുമ്പോള്‍ മഞ്ജുവാണിയല്ല, ഷേര്‍ളി എന്ന കഥാപാത്രമാണ്. അതുപോലൊരു സാധനത്തെ പ്രേമിച്ചതിന് എന്ന് പറയുമ്പോള്‍ പക്ഷെ എന്‍റെ ഫെയ്സ് വന്നതാണ് അത്രയും തെറ്റിദ്ധാരണ വന്നത്.” ഒരു അഭിമുഖത്തില്‍ മഞ്ജുവാണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button