
മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കിയ കമല്‍ ചിത്രം ‘ആമി’ ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’, ജയസൂര്യയുടെ ‘ആട് 2 ‘, കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പൂമരം’ തുടങ്ങിയ ചിത്രങ്ങളോട് പോരാടാന്‍ ഉറച്ചാണ് മഞ്ജു വാര്യര്‍ നായികായി എത്തുന്ന ആമിയുടെ വരവ്. മാധവിക്കുട്ടിയുടെ ജന്മ സ്ഥലമായ തൃശൂര്‍ പുന്നയൂര്‍ക്കുളത്തായിരുന്നു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. വിദ്യാ ബാലനായിരുന്നു ആമിയുടെ റോളില്‍ ആദ്യം അഭിനയിക്കാനിരുന്നത്. എന്നാല്‍ വിദ്യ പിന്മാറിയതോടെ കമല്‍ മഞ്ജു വാര്യരെ സമീപിക്കുകയായിരുന്നു.
Post Your Comments