ലോക സിനിമയിലെ തന്നെ മികച്ച നടന്മാരാണ് മോഹന്‍ലാലും, മമ്മൂട്ടിയുമെന്ന് സൂപ്പര്‍ താരം പൃഥ്വിരാജ്. എന്നാല്‍ ഇവരുടെ പ്രായം പരിഗണിക്കാത്ത കഥാപത്രങ്ങളോട് വിയോജിപ്പ് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. മുന്‍പൊരിക്കല്‍ മനോരമയ്ക്ക് അനുവദിച്ച ‘നേരെ ചൊവ്വേ’ എന്ന പ്രോഗ്രാമിലാണ് പൃഥ്വിരാജ് ഇതിനെക്കുറിച്ച് പങ്കുവച്ചത്.
മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടെയും പ്രായമാകുമ്പോള്‍ ഒരിക്കലും മരം ചുറ്റി പ്രണയങ്ങള്‍ക്ക് മുതിരില്ലെന്നും പൃഥ്വിരാജ് പ്രതികരിച്ചു. ആ കാലഘട്ടത്തിലെത്തുമ്പോള്‍ നമ്മുടെ പ്രേക്ഷകരും ഒരുപാട് മാറിയിട്ടുണ്ടാകും, അവര്‍ അങ്ങനെയൊരു കഥാപാത്രം ചെയ്താല്‍ അത് അംഗീകരിക്കില്ല. എപ്പോഴും പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂവെന്നും പ്രോഗ്രാമിനിടെ പൃഥ്വിരാജ്. പങ്കുവച്ചു.
Post Your Comments