
ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്.
തന്നെപ്പോലെ ആവരുത് മകന്‍ എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമാ സ്വപ്‌നം ഉപേക്ഷിക്കാന്‍ വിക്രം തയ്യാറായിരുന്നില്ല.സിനിമാ മോഹവുമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നത്. വിക്രം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച അപകടത്തില്‍ വിക്രമിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റു. തന്റെ അഭിനയ മോഹത്തിന് ഇത് തടസ്സമായി മാറുമോയെന്നുള്ള ആശങ്കയായിരുന്നു വിക്രമിനെ അലട്ടിയിരുന്നത്.വിജയ സാധ്യതകൾ ഏതുമില്ലാതെ 23 തവണയാണ് വിക്രം സര്‍ജറിക്ക് വിധേയനായത്. കാലിനേറ്റ പരിക്ക് ഭേദമാവാനുള്ള സര്‍ജറിയായിരുന്നു ചെയ്തിരുന്നത്. നടക്കാന്‍ കഴിയുമോയെന്നുള്ളത് സംശയമായിരുന്നു.എന്നിട്ടും പ്രതീക്ഷയും ആത്മവിശ്വാസവും കൈവിടാതിരുന്നതാണ് 27 വർഷത്തോളമായി സിനിമാലോകത്ത് കൂടുതൽ മികച്ച ചിത്രങ്ങളുമായി മുന്നേറുന്ന താരമാകാൻ വിക്രമിനെ സഹായിച്ചത്.
Post Your Comments