CinemaGeneralLatest NewsMollywoodNEWSWOODs

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമാണോ? മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുന്നു

 
 
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ കുടുക്കിയത് മലയാളത്തിലെ ഒരു യുവതാരമാണെന്ന് പ്രചരിച്ചിരുന്നു ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
 
എന്നാല്‍ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനായി മമ്മൂട്ടി ചെയ്തതാണെന്ന വിമര്‍ശനം എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. സംഘടനയുടെ ഭരണഘടന അനുസരിച്ച്‌ ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയുള്ളുവെന്നും അതുതന്നെ അസോസിയേഷന്‍ രൂപവത്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതെക്കുറിച്ച്‌ മമ്മൂട്ടിയും പൃഥ്വിരാജും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടില്ല. എന്നാല്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമാണോ അമ്മ നിലപാട് തിരുത്തിയത്? ഇതെക്കുറിച്ച്‌ പ്രതികരിക്കുകയായാണ് നടി മല്ലിക സുകുമാരന്‍.
 
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ.. ‘രാജു പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എനിക്കും കൂടെ അനുകൂലമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ശരിവയ്ക്കും. വ്യത്യസ്തമാണെങ്കില്‍ തിരിച്ചു വന്ന് ഞാന്‍ പറയും. വളരെ അര്‍ത്ഥവത്തായിരുന്നു അത്. അമ്മേ വെറും അഞ്ച് മിനിറ്റ് കൊണ്ട് യോഗം തീര്‍ന്നെന്ന് അവന്‍ എന്റെ അടുത്ത് പറഞ്ഞു. പൃഥ്വിരാജ് ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അതൊക്കെ പുറത്ത് വരുന്ന കഥകളാണ്. അല്ലെങ്കിലും ഞാന്‍ ചോദിക്കട്ടെ. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്. എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു സുകുമാരന്റെയും കുഴപ്പം. പറയുന്ന ഭാഷയ്ക്ക് അതിന്റേതായ ശക്തിയുണ്ട്, വ്യാഖ്യാനങ്ങളുണ്ട്. അത് കേള്‍ക്കുന്നവന് മനസ്സിലാകും’-

shortlink

Related Articles

Post Your Comments


Back to top button