വിജയ് ആറ്റ്ലി ചിത്രം മെര്‍സല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക്. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച രംഗങ്ങള്‍ക്കെതിരെ ഉണ്ടായ വിവാദങ്ങള്‍ ഇപ്പോള്‍ വിജയുടെ ജാതീയതിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്. വിജയ്ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം ഉന്നയിച്ച നേതാവിനെ പരിഹസിച്ച് എഴുത്തുകാരന് ബന്യാമിന് രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബന്യാമിന്റെ വിമര്‍ശനം.
നായകന് വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ബെന്ന്യാമിന് പരിഹാസവുമായി രംഗത്തുവന്നത്.
‘വിജയ്… ഓര്‍ത്തഡോക്സ് ആണോ പാത്രിക്കീസാണോ.. കത്തോലിക്ക ആണോ.. മര്‍ത്തോമ്മ ആണോ… പെന്തിക്കോസ്ത് ആണോ… സി.എസ്.ഐ ആണോ.. ഈവാഞ്ചലിക്കല്‍ ആണോ… ലാറ്റിന്‍ ആണോ.. സുറിയാനി ആണോ.. കല്‍ദായ ആണോ.. ഇതൊക്കെ അറിഞ്ഞിട്ടെ ഇനി എന്തായാലും ആ ദുഷ്ടന്റെ പടം കാണുന്നുള്ളൂ’-ബെന്ന്യാമിന് പോസ്റ്റില്‍ കുറിച്ചു.
Post Your Comments