CinemaGeneralKollywoodNEWSWOODs

ഡെങ്കി മരുന്ന്; കമല്‍ഹാസനെതിരെ കേസ്

 

ഡെങ്കിപ്പനിക്കുള്ള ഫലപ്രദമായ മരുന്നായി കണക്കാക്കുന്ന നിലവേമ്പു കുടിനീര്‍ വിതരണം ചെയ്യരുതെന്ന നിലപാടിന്റെ പേരില്‍ നടനും സംവിധായകനുമായ കമല്‍ഹാസനെതിരെ കേസ്. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള ഉത്തമ ഔഷധമെന്നാണ് നിലവേമ്പ് കുടിനീര്‍ കരുതപ്പെടുന്നത്. എന്നാല്‍ ഇത് വിതരണം ചെയ്യരുതെന്ന് തന്റെ ഫാന്‍സിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമലിനെതിരെ കേസ് കൊടുത്തത്. ജി.ദേവരാജന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് കേസ് കൊടുത്തത്.

മലയാളത്തില്‍ കിരിയാത്ത, നിലവേപ്പ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് നിലവേമ്പ്. തമിഴ്നാട്ടില്‍ ഡെങ്കി, ചിക്കുന്‍ഗുനിയ ബാധയ്ക്കെതിരെ ഇതുകൊണ്ടുള്ള കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ തന്നെ ഇത് വിതരണം ചെയ്തിരുന്നു.
എന്നാല്‍, ഇത് പലരും പ്രചരിപ്പിക്കുംപോലെ അത്ര ഫലപ്രദമല്ലെന്നും വന്ധ്യതയ്ക്ക് കാരണമായേക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കമല്‍ ഇതിനെതിരെ പരസ്യമായി നിലപാട് കൈക്കൊണ്ടത്.

ഗവേഷണം പൂര്‍ത്തിയാകുംവരെ മരുന്ന് വിതരണം ചെയ്യരുതെന്നാണ് കമല്‍ തന്റെ ആരാധകരോട് ആവശ്യപ്പെട്ടത്. കമലിന്റെ ഈ അഭിപ്രായപ്രകടനത്തിനെതിരെ നിരവധി രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. താന്‍ മരുന്നിനെയല്ല, യോഗ്യതയില്ലാത്തവര്‍ അത് വിതരണം ചെയ്യുന്നതിനെയാണ് എതിര്‍ത്തതെന്ന് കമല്‍ പിന്നീട് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button