ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എപ്പോഴും ട്രോളർമാരുടെ ഇഷ്ട നായികയാണ്. വസ്ത്രത്തിന്റെ പേരിലും ഫാഷന്റെ പേരിലും പലപ്പോഴും സൈബര്‍ പരിഹാസം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ദീപിക . താരത്തിന്റെ മെലിഞ്ഞുണങ്ങിയ ശരീരവും വസ്ത്രവും മുമ്പ് പലപ്പോഴും ഇത്തരം പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ പൊതു ചടങ്ങിനെത്തിയ നടിക്ക് നേരെ വീണ്ടും സോഷ്യല്മിഡീയ പരിഹാസം ചൊരിഞ്ഞിരിക്കുകയാണ്.
ഇത്തവണയും ദീപികയുടെ പുതിയ വസ്ത്രമാണ് പ്രധാന വിഷയം. മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് പച്ച നിറത്തിലുള്ള പാന്റ്സും ടോപ്പുമണിഞ്ഞ് ദീപിക എത്തിയത്. ദിപികയെ കാണാന്‍ വിഷച്ചെടി പോലുണ്ടെന്നും മുഴുവന്‍ പച്ച നിറത്തില്‍ തിളങ്ങുന്ന വസ്ത്രം ഭീകരമാണെന്നുമെല്ലാമാണ് വിമര്‍ശനങ്ങള്‍.
പ്രശസ്ത ഡിസൈനറായ ശലീന നതാനിയാണ് താരത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തത്.ശലീനയേയും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്.വിഷ ചെടിയായ പോയിസന്‍ ഐവിയെന്നും അറപ്പുളവാക്കുന്നതെന്നും ബാറ്റ്മാനിലെ വില്ലനെന്നെല്ലാം ദീപികയെ സോഷ്യല്‍ മീഡിയ വിളിക്കുന്നുണ്ട്. ‘ദീപിക, നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാന്‍ അനുവദിക്കരുത്’എന്നും കമന്റുകള്‍ വരുന്നുണ്ട്.
Post Your Comments