BollywoodCinemaGeneralLatest NewsNEWSWOODs

ഇതെന്താ വിഷചെടിയോ? സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്ക് നേരെ വീണ്ടും വിമര്‍ശനം

 

സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങളെ പിന്തുടരുന്നവരാണ്  ആരാധകരില്‍ അധികവും. അതുകൊണ്ട് തന്നെ താരങ്ങളുടെ ചിത്രങ്ങളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ തരംഗമാകാറുണ്ട്. അതിനെല്ലാം നല്ല അഭിപ്രയങ്ങള്‍ക്കൊപ്പം വിമര്‍ശനവും താരങ്ങള്‍ നേരിടേണ്ടി വരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇരയായിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുകോണ്‍ ആണ്. ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണായി കരുതപ്പെടുന്ന ദീപികയുടെ പുതിയ വസ്ത്രമാണ് വിമര്‍ശനത്തിനു കാരണം.

ജിയോ മിയാമി മുംബൈ ഫിലിം ഫെസ്റ്റിവലിന് താരമെത്തിയത് പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു. ഇതാണ് സൈബര്‍ ലോകത്തെ ചൊടിപ്പിച്ചത്. ദീപികയെ കാണാന്‍ വിഷച്ചെടി പോലുണ്ടെന്നും മുഴുവന്‍ പച്ച നിറത്തില്‍ തിളങ്ങുന്ന വസ്ത്രം ഭീകരമാണെന്നുമെല്ലാമാണ് വിമര്‍ശനങ്ങള്‍. പ്രശസ്ത ഡിസൈനറായ ശലീന നതാനിയാണ് താരത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ശലീനയേയും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എം.ടിവി അവാര്‍ഡ് നിശയില്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button