വിജയ് നായകനായ മെര്‍സലിന് പിന്തുണയുമായി കബാലി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത്. മൂന്നു വേഷങ്ങളില്‍ വിജയ് എത്തിയ മെര്‍സല്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിത്തിനെതിരെ വിവാദം ഉയരുകയാണ്. ഈ രംഗങ്ങള്‍ നീക്കണമെന്നാണ് തമിഴ്നാട് ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം.
എന്നാല്‍ ബി.ജെ.പിയുടെ ഈ ആവശ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കബാലി സംവിധായകന്‍ പാ രഞ്ജിത്ത്. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല- പാ രഞ്ജിത്ത് പറഞ്ഞു.
അറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. നിത്യ മേനോന്‍, കാജള്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Post Your Comments