ബ്രഹ്മാണ്ഡ റിലീസിന് തയ്യാറാവുകയാണ് രജനികാനന്തിന്റെ 2.0. ശങ്കര്സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. എന്നാല്‍ ഈ ചിത്രത്തില്‍ നായകവേഷം അഭിനയിക്കാനുള്ള അവസരം തനിക്കു വന്നിരുന്നുവെന്ന് ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് ആമീര്‍ ഈ അവസരത്തെക്കുറിച്ചും അത് നിഷേധിക്കേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞത്.
”രജനികാന്ത് തന്നെ വിളിച്ച് ആ വേഷം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അഭിനയിക്കാന്‍ ആകാത്ത സാഹചര്യമാണെന്നു രജനികാന്ത് പറഞ്ഞു. എന്നാല്‍ എങ്ങനെയായാലും രജനികാന്ത് ചെയ്തതുപോലെ തനിക്ക് ആ വേഷം ചെയ്തു ഫലിപ്പിക്കാനാകില്ലെന്നായിരുന്നു അന്ന് താന്‍ മറുപടി പറഞ്ഞത്. കണ്ണടച്ചു ആലോചിക്കുമ്പോഴൊക്കെ ആ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്നതായിട്ടാണ് തോന്നുന്നത്”- ആമിര്‍ ഖാന് പറയുന്നു.
Post Your Comments