മലയാള സിനിമയിൽ താര പുത്രന്മാരായി എത്തിയെങ്കിലും പാരമ്പര്യത്തിനേക്കാള്‍ കൂടുതല്‍ അധ്വാനത്തിലൂടെ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത രണ്ടു നടന്മാരാണ് പൃഥിരാജും ഇന്ദ്രജിത്തും. സുകുമാരന്റെയും മല്ലികയുടെയും മക്കളായി സിനിമയില്‍ എത്തിയ ഇരുവരും ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി മുന്നേറ്റം തുടരുകയാണ്. ഇതിനിടയിൽ നിരവധി വിവാദങ്ങളും ഇവരെ തേടിയെത്തിയിരുന്നു. പൊതുവേ ദേഷ്യക്കാരന്‍ എന്നൊരു പട്ടം പൃഥ്വിരാജിനുണ്ട്. ഏതൊരു വിഷയത്തിലും തന്റെ നിലപാട് തുറന്നു പറയുന്ന താരമാണ്. ഈ ഒറ്റക്കാരണം ഒന്ന് കൊണ്ട് തന്നെ പൃഥ്വിരാജിന് അഹങ്കാരി എന്ന ഇമേജ് വീണിട്ടുമുണ്ട്.
അതേ സമയം കാര്യങ്ങളെ നയത്തില്‍ സമീപിക്കുന്ന രീതിയാണ് ഇന്ദ്രജിത്തിന്റേത്. തന്റെയും ഇന്ദ്രന്റെയും സ്വഭാവം ഒരേ പോലെയാണെന്ന് അമ്മ മല്ലിക സുകുമാരന്‍ പറയുന്നു. അത് കൊണ്ട് തന്നെ ഇന്ദ്രജിത്ത് പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാറുണ്ട്. എന്നാല്‍ ഈ ഒറ്റ സ്വഭാവമാണ് ഇന്ദ്രനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തുന്നതിന് കാരണമായതെന്നും മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
”ഇന്ദ്രജിത്തും താനും ഒരേ സ്വഭാവക്കാരാണ്. അത് വേണോ, പതിയെ നോക്കി തീരുമാനിച്ചാല്‍ പോരേ എന്ന തരത്തിലാണ് ചിന്തിക്കാറുള്ളതും പറയുന്നതും. ഒരു നയത്തിലാണ് തങ്ങൾ കാര്യങ്ങളെ സമീപിക്കുന്നത്. എന്നാൽ വെട്ടൊന്ന് തുണ്ട് രണ്ട് എന്ന സ്വഭാവക്കാരനാണ് പൃഥ്വി. കാര്യങ്ങളെക്കുറിച്ച് കൃത്യമായി തുറന്നു പറയും. ഞങ്ങൾ രണ്ടു പേരുടെയും സ്വഭാവത്തില്‍ നിന്നും വിഭിന്നമായാണ് അവന്‍ കാര്യങ്ങളെ സമീപിക്കുന്നത്. നയത്തിലുള്ള ഇടപഴകല്‍ സിനിമയില്‍ ഒരിക്കലും ഇന്ദ്രന് ഗുണം ചെയ്തിട്ടില്ല”. ഇക്കാര്യത്തെക്കുറിച്ച് താനും ഇന്ദ്രനും വളരെ കൃത്യമായി മനസ്സിലാക്കിയെന്നും മല്ലിക പറയുന്നു.
Post Your Comments