BollywoodCinemaGeneralIndian CinemaLatest NewsNEWSTV ShowsWOODs

അങ്ങനെ പറയരുത്, വേദിയില്‍ പൊട്ടിത്തെറിച്ച് സണ്ണി ലിയോൺ

 

ബോളിവുഡിലെ  ഹോട്ട് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ മുഖ്യ ധാര ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. നീല ചിത്ര നായിക എന്നതില്‍ നിന്നും മികച്ച താരമായി മാറുവാന്‍ സണ്ണിയ്ക്ക് കഴിഞ്ഞു. ബോളിവുഡിന്‍റെ ഐറ്റം സുന്ദരിയായിമാറിയ സണ്ണി എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു.

ചിരിയോടെ മാത്രം വേദികളില്‍ എത്തുന്ന താരം ആദ്യമായി ഒരു വേദിയില്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. സണ്ണി തന്നെ അവതാരകയായ ഒരു റിയാലിറ്റി ഷോയ്ക്കിടയാണ് സംഭവം.

ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു സ്ത്രീ മറ്റൊരു മത്സരാര്‍ത്ഥി കൂടിയായ യുവാവിനെ സ്ത്രീ എന്ന് വിളിച്ചു. കാരണം അയാള്‍ നന്നായി പരദൂഷണം പറയുമെന്നായിരുന്നു യുവതിയുടെ വാദം. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. സ്ത്രീകളെ അതിക്ഷേപിക്കുന്ന പരാമര്‍ശമാണിതെന്നും. സ്ത്രീകളെ കുറിച്ച് ഇത്തരത്തിലുളള കാഴ്ചപ്പാടുകള്‍ മാറണമെന്നും താരം തുറന്നടിച്ചു. ഒടുവില്‍ മത്സരാര്‍ത്ഥി താരത്തോട് ക്ഷമാപണം നടത്തി.

shortlink

Related Articles

Post Your Comments


Back to top button